ആലക്കോട് : മണക്കടവിൽ മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. ചീക്കാട്ടെ അരിയോട്ടുവിള പുത്തൻവീട് സുരേഷ് കുമാർ (47) ആണ് മരിച്ചത്.മുറിച്ചമരം നിലത്തു വീഴുന്നതിനിടെ ഓടി മാറാൻ ശ്രമിച്ചെങ്കിലും ദേഹത്ത് പതിക്കുകയായിരുന്നു. സുരേഷ് കുമാറിൻ്റെ സംസ്കാര ചടങ്ങുകൾ നാളെ 01/11/ 24 ഉച്ചയ്ക്ക് 01:00 മണിക്ക് മണക്കടവിലെ വീട്ടിൽ ആരംഭിച്ച് 01:30 ഓടെ ചീക്കാട്ടെ വീട്ടു വളപ്പിൽ സംസ്കരിക്കുന്നതുമാണ്. നാളെ രാവിലെ 11 മണിയോടെ മണക്കടവിലെ വീട്ടിൽ പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണക്കടവ് യൂണിറ്റ് അംഗമായ ശ്രീ സുരേഷ് കുമാറിന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖ പെടുത്തികൊണ്ടും പരേതനോടുള്ള ആദരാസൂചകമായും മണക്കടവിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ 01/11/2024 രാവിലെ മുതൽ സംസ്‍കാരം കഴിയുന്നത് വരെ അടച്ചിടുമെന്ന് KVVES മണക്കടവ് യൂണിറ്റ് ജനറൽ സെക്രട്ടറി ബിനു ആന്റണി ആയിത്തമറ്റത്തിൽ അറിയിച്ചു.

Post a Comment