സ്വര്‍ണ വില 60,000ലേക്ക്; 2 ദിവസത്തിനിടെ വര്‍ധിച്ചത് 1000 രൂപ

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണ വില 60,000ലേക്ക്. ഇന്ന് പവന് 520 വര്‍ധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 59,520 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 7440 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.

Post a Comment

Previous Post Next Post