വടക്കഞ്ചേരി: 24 ന്യൂസ് ചാനല്‍ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികള്‍ മരിച്ചു. പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം മുഹമ്മദ് റോഷൻ (14), മുഹമ്മദ് ഇസ്ലാം (15) എന്നിവരാണ് മരിച്ചത്.
നീലിപ്പാറ ക്വാറിക്ക് മുന്നില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടു കൂടിയാണ് അപകടം. വാണിയംപാറ പള്ളിയില്‍ ജുമാ നിസ്കാരത്തിന് ശേഷം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർഥികളെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദ്യാർഥികള്‍ മരിച്ചു.
Post a Comment