24 മണിക്കൂറിനിടെ 11 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; പൊറുതി മുട്ടി യാത്രക്കാര്‍

ഡല്‍ഹി: 24 മണിക്കൂറിനിടെ ബോംബ് ഭീഷണി നേരിട്ടത് 11വിമാനങ്ങള്‍ക്ക്. ബോംബ് ഭീഷണിയെ തുടർന്ന് ലണ്ടനില്‍നിന്ന് ഡല്‍ഹിയിലേക്ക് പറഞ്ഞ വിസ്താര വിമാനം ഫ്രാങ്ക്ഫുർട്ടിലേക്ക് തിരിച്ചുവിട്ടു.
ജയ്പൂർ-ദുബൈ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. പിന്നീട് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ഇന്ന് അഞ്ച് അകാസ എയ്ർ വിമാനങ്ങള്‍ക്കും അഞ്ച് ഇൻഡിഗോ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണിയുണ്ടായി.

ബോംബ് ഭീഷണിയെ തുടർന്ന് ദുബൈ-ജയ്പൂർ എയർ ഇന്ത്യ വിമാനം വൈകി. ഫ്രാങ്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ട വിസ്താര വിമാനം പിന്നീട് ലണ്ടനിലിറക്കി. സാമൂഹിക മാധ്യമം വഴിയാണ് വിസ്താരക്ക് ഭീഷണി ലഭിച്ചത്. 

യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്ബാണ് ബംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന അകാസ എയറില്‍ ബോംബ് െവച്ചതായി സന്ദേശം വന്നത്. തുടർന്ന് പരിശോധന നടത്തിയപ്പോള്‍ ഒന്നും കണ്ടെത്താനായില്ല. മണിക്കൂറുകള്‍ വൈകിയാണ് വെള്ളിയാഴ്ച വിമാനം പുറപ്പെട്ടത്. 

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇത്തരത്തില്‍ 50 വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനങ്ങള്‍ക്ക് വ്യാജ ബോബ് ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 17കാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Post a Comment

Previous Post Next Post