കണ്ണൂരില്‍ വൻ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എം.ഡി.എം.എയുമായി വിരാജ്പേട്ട സ്വദേശി പിടിയില്‍

തളിപ്പറമ്പ്: കണ്ണൂരില്‍ വൻ മയക്കുമരുന്ന് വേട്ട. തളിപ്പറമ്ബ് - ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ മയക്കുമരുന്നുമായി യുവാവ് പിടിയിലായി.

200 ഗ്രാം എം.ഡി.എം.എയുമായി വിരാജ്പേട്ട പെരുമ്ബാടി സ്വദേശി കെ. ഷാനു (39) ആണ് പിടിയിലായത്.
തളിപ്പറമ്ബ് - ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ നെടുമുണ്ടയില്‍ വച്ച്‌ കാറില്‍ വിതരണത്തിനായി വരുമ്ബോഴാണ് ഇയാള്‍ പിടിയിലായത്. ശ്രീകണ്ഠാപുരം എസ്.ഐ പി.പി പ്രകാശൻ്റെ നേതൃത്വത്തില്‍ ജില്ലാ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ ചേർന്നാണ് എം.ഡി.എം.എ പിടികൂടിയത്.

ജില്ലയിലെ രണ്ടാമത്തെ വലിയ ലഹരിമരുന്ന് വേട്ടയാണ് ഇത്. നേരത്തെ 300 ഗ്രാം എം.ഡി.എം.എ കൂട്ടുപുഴയില്‍ നിന്നും പിടികൂടിയിരുന്നു.

Post a Comment

Previous Post Next Post