അബുദാബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു; 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ മരിച്ചു

അബുദാബി: അബുദാബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്‌ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു.

പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരാണ് മരിച്ച മലയാളികള്‍. പഞ്ചാബ് സ്വദേശിയാണ് മരിച്ച മൂന്നാമത്തെ ആള്‍.

അബുദാബിയിലെ അല്‍റീം ഐലന്‍ഡിലെ ഒരു കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവമെന്നാണ് വിവരം. ജോലിക്കിടെ പത്തനംതിട്ട സ്വദേശിയായ അജിത് കാല്‍ വഴുതി ടാങ്കിലേയ്ക്ക് വീഴുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും ടാങ്കിലേയ്ക്ക് വീഴുന്നത്. മൂന്ന് പേരെയും പുറത്ത് എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. ഇവരുടെ മൃതദേഹം അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Content Highlights- three indian including 2 malayali died inhaling poison gas in abu dhabi

Post a Comment

Previous Post Next Post