വിവാഹത്തിന് നിര്‍ബന്ധിച്ചു; ഏഴ് മാസം ഗര്‍ഭിണിയായ 19 കാരിയെ കൊന്നു കുഴിച്ചിട്ട് കാമുകനും സുഹൃത്തുക്കളും


ഹരിയാനയിലെ റോത്തകില്‍ ഏഴ് മാസം ഗർഭിണിയായ 19കാരിയെ കൊലപ്പെടുത്തി കാമുകനും സുഹൃത്തുക്കളും. പശ്ചിമ ഡല്‍ഹി നാൻഗ്ലോയ് സ്വദേശിയായ 19കാരിയാണ് കൊല്ലപ്പെട്ടത്.
ഏഴ് മാസം ഗർഭിണിയായ 19കാരിയോട് കുഞ്ഞിനെ ഗർഭഛിദ്രം നടത്തണമെന്ന് കാമുകൻ ഭീഷണിപ്പെടുത്തി. തന്നെ വിവാഹം ചെയ്യണമെന്ന് 19കാരിയും സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് കൊലപാതകം.

ഏഴ് മാസം ഗർഭിണിയാണെന്നും വിവാഹം ചെയ്യണമെന്നും സഞ്ജുവിനെ 19കാരി നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ പേരില്‍ ഇവർ തമ്മില്‍ കലഹവും പതിവായിരുന്നു. തിങ്കളാഴ്ച വീട്ടില്‍ നിന്ന് കുറച്ച്‌ സാധനങ്ങളുമായി സഞ്ജുവിനെ കാണാനായി പോയ 19കാരി പിന്നെ തിരികെ വരാത്തതിനെ തുടർന്നാണ് സഹോദരൻ പൊലീസില്‍ പരാതിപ്പെട്ടത്

അടുത്തിടെ പരിചയത്തിലായ യുവാവിനെ സംഭവത്തില്‍ സംശയിക്കുന്നതായും പൊലീസിന് നല്‍കിയ പരാതിയില്‍ സഹോദരൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സഞ്ജു എന്ന സലീമിനെതിരെ പൊലീസ് അന്വേഷണം എത്തിയത്.

19കാരിയെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഹരിയാനയിലെ റോത്തക്കിലെത്തിച്ച ശേഷമായിരുന്നു കൊലപാതകം. സംഭവത്തില്‍ രണ്ട് പേര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ ഒരാള്‍ക്കായി പൊലീസ് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post