തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി കാലവർഷത്തില്‍ 13 ശതമാനം മഴ കുറഞ്ഞുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.
ജൂണ്‍ 1 ന് തുടങ്ങി 122 ദിവസം നീണ്ട തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ അവസാനിച്ചപ്പോള്‍ കേരളത്തില്‍ ഇത്തവണ 13% മഴകുറവുണ്ടായെന്ന് റിപ്പോർട്ടില്‍ പറയുന്നു. 2018.6 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 1748.2 മി. മീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 1326.1 മി.മീറ്റർ മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിലാണ്. (3023.3 mm). 15 ശതമാനം അധികമഴ കണ്ണൂരില്‍ പെയ്തു.
കാസറഗോഡ് ജില്ലയില്‍ 2603 mm മഴ ലഭിച്ചെങ്കിലും സാധാരണ ലഭിക്കേണ്ട ( 2846.2 mm) മഴയെക്കാള്‍ 9% കുറവ് രേഖപെടുത്തി. സീസണില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ( 866.3mm) ജില്ലയില്‍ ആണെങ്കിലും സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ 3% അധികം ലഭിച്ചു. ഇടുക്കി 33% ഉം വയനാട് 30 % കുറവ് മഴ രേഖപെടുത്തി.
... നെയ്യാറ്റിൻകരയില്‍ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ വയോധികയുടെ മൃതദേഹം; ദുരൂഹത, അന്വേഷണം തുടങ്ങി
കേരളത്തില്‍ ജൂലൈയില്‍ മാത്രമാണ് കൂടുതല്‍ മഴ ലഭിച്ചത്. ജൂലൈ മാസത്തില്‍ 16 ശതമാനം അധികം പെയ്തു. അതേസമയം, ജൂണ്‍ ( -25%), ഓഗസ്റ്റ് ( -30%), സെപ്റ്റംബർ ( -31%) കുറവ് മഴയാണ് രേഖപെടുത്തിയത്. എറണാകുളത്ത് 27 ശതമാനവും പത്തനംതിട്ട 15 ശതമാനം, കൊല്ലം 15 ശതമാനം, ആലപ്പുഴ 21 ശതമാനം എന്നിങ്ങനെയാണ് മഴക്കുറവ്.
Post a Comment