വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് നവംബറില്‍ 13 ന്

ഡല്‍ഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയും കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രഖ്യാപനം നടത്തിയത്. മഹാരാഷ്ട്രയില്‍ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 20ന് തിരഞ്ഞെടുപ്പും 23ന് വോട്ടെണ്ണലും നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ജാർഖണ്ഡില്‍ രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. ആദ്യഘട്ടം നവംബർ 13നും, രണ്ടാം ഘട്ടം നവംബർ 20നുമാണ്. നവംബർ 23നാണ് വോട്ടെണ്ണല്‍. വയനാട് ലോക്സഭ മണ്ഡലത്തിലെയും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് തീയതികളാണ് ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു മണ്ഡലങ്ങളിലും നവംബർ 13നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. വോട്ടെണ്ണല് നവംബര് 23 ന് നടത്തും.

Post a Comment

Previous Post Next Post