ഷിരൂരിൽ നിന്ന് കണ്ടെത്തിയത് മലയാളി ഡ്രൈവർ അർജുന്റെ മൃതദേഹം തന്നെയാണെന്ന് സ്ഥിരീകരണം. ഹൂബ്ലി എഫ്എസ്എൽ ലാബിൽ നടത്തിയ DNA പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇന്ന് തന്നെ ബന്ധുക്കൾക്ക് അർജുന്റെ മൃതദേഹം കൈമാറും. രണ്ട് മണിക്കൂറിനകം മൃതദേഹം കാർവാറിൽ നിന്ന് കോഴിക്കോട്ടെ വീട്ടിലേക്ക് കൊണ്ടുപോകും. നീണ്ട 72 ദിവസത്തെ കാത്തിരിപ്പിന് ഒടുവിലാണ് കഴിഞ്ഞ ദിവസം അർജുൻ എവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചത്.
ഷിരൂരിൽ കണ്ടെത്തിയ മൃതദേഹം അർജുന്റേത് ;DNA ഫലം പോസിറ്റീവ്
Alakode News
0
Post a Comment