ബംഗ്ളൂരുവില്‍ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം


ബംഗ്ളൂരു : ഹുൻസൂരില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി അമല്‍ ഫ്രാങ്ക്ലിൻ(22) ആണ് മരിച്ചത്.
ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന എസ് കെ എസ് ട്രാവല്‍സിന്റെ എ സി സ്ലീപ്പർ ബസാണ് അപകടത്തില്‍പ്പെട്ടത്. അർദ്ധ രാത്രി 12.45 ഓടെയാണ് സ്വകാര്യബസ് അപകടത്തില്‍പ്പെട്ടത്. 

നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു.

Post a Comment

Previous Post Next Post