കാസർകോട് ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍വച്ച് പാമ്പു കടിയേറ്റു!

കാസർഗോഡ് ജില്ലയിലെ നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റു. നീലേശ്വരം സ്വദേശി വിദ്യയെയാണ് പാമ്പുകടിച്ചത്. അധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ ആയതിനാല്‍ ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. അധ്യാപികയുടെ കാലിനാണ് കടിയേറ്റത്.

Post a Comment

Previous Post Next Post