കണ്ണൂര്‍ താണയില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു

കണ്ണൂർ: കണ്ണൂർ നഗരത്തില്‍ നിർത്തിയിട്ട കാർ കത്തിനശിച്ചു. ഇന്ന് രാത്രി എട്ടുമണിയോടെ കണ്ണൂർ താണയില്‍ റോഡരികില്‍ നിർത്തിയിട്ട കാറാണ് കത്തിനശിച്ചത്.
കാറില്‍ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് കണ്ണൂരില്‍ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചത്.

തീപിടുത്തത്തെ തുടർന്ന് ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. സംഭവത്തില്‍ ആളപായമില്ല.

Post a Comment

Previous Post Next Post