ജിയോ നെറ്റ്‌വര്‍ക്ക് വ്യാപകമായി തകരാറിലായി; ബാധിച്ചത് പതിനായിരക്കണക്കിനാളുകളെ

മുബൈ: രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ ജിയോ നെറ്റ്‌വർക്ക് പണിമുടക്കി. തകരാർ 10,000ത്തിലേറെ പേരെ ബാധിച്ചെന്നും ഉച്ചക്ക് 12.8ഓടെ തകരാർ മൂർധന്യത്തിലെത്തിയെന്നുമാണ് റിപ്പോർട്ടുകള്‍.

67 ശതമാനം ഉപയോക്താക്കള്‍ക്കും നെറ്റ്‍വർക്കുമായി ബന്ധപ്പെട്ട തകരാർ നേരിടേണ്ടിവന്നു. 19 ശതമാനം പേർക്ക് മൊബൈല്‍ ഇന്‍റർനെറ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. 14 ശതമാനം പേർ ജിയോഫൈബറിന്‍റെ തകരാർ റിപ്പോർട്ട് ചെയ്തു. ഡല്‍ഹി, ലഖ്‌നോ, പട്‌ന, കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു, കട്ടക്ക് എന്നിവിടങ്ങളിലാണ് വ്യാപക പ്രശ്നം നേരിട്ടത്.

എന്താണ് തകാറിന് കാരണമായതെന്ന കാര്യത്തില്‍ വ്യക്തതയില്ല. തകരാർ സംബന്ധിച്ച്‌ റിലയൻസ് ജിയോ വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. ക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പേർ സമൂഹമാധ്യമങ്ങളില്‍ പരാതിപ്പെട്ടും ജിയോയെ പരിഹസിച്ചും രംഗത്തെത്തി.

Post a Comment

Previous Post Next Post