കണ്ണൂർ: മുൻ എം.എല്‍.എ.യും കെ.പി.സി.സി. മുൻ ജനറല്‍ സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണൻ (75) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാഹന അപകടത്തില്‍ വാരിയെല്ലിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
1987-ലെ തിരഞ്ഞെടുപ്പില്‍ കാസർകോട് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍നിന്നാണ് അദ്ദേഹം കേരള നിയമസഭയിലെത്തിയത്. കാസർകോട് ജില്ല രൂപവത്കരിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ഡി.സി.സി. പ്രസിഡന്റ് ആയിരുന്നു കുഞ്ഞിക്കണ്ണൻ
Post a Comment