എന്തൊക്കെയാ ഈ കൊച്ച്‌ ബിഎസ്‌എൻഎല്ലില്‍ നടക്കുന്നത്! സൂപ്പര്‍ഫാസ്റ്റ് കണക്റ്റിവിറ്റി ആസ്വദിക്കാൻ റെഡിയായിക്കോ

ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് പ്രതീക്ഷ പകരുന്ന നടപടികളുമായി സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്ബനിയായ ബിഎസ്‌എൻഎല്‍ രംഗത്ത്.

ഇന്ത്യയിലെ ടെലിക്കോം കമ്ബനികളില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ മികച്ച ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകള്‍ നല്‍കുന്നത് ബിഎസ്‌എൻഎല്‍ ആണ്. അ‌തിനാല്‍ത്തന്നെ സാധാരണക്കാരടക്കം നിരവധി പേർ ബിഎസ്‌എൻഎല്‍ വരിക്കാരായി തുടരുന്നു. എങ്കിലും ഇന്ത്യയിലെ ബഹുഭൂരിപക്ഷം മൊബൈല്‍ ടെലിക്കോം ഉപയോക്താക്കളും ഇപ്പോഴും ആശ്രയിക്കുന്നത് സ്വകാര്യ ടെലിക്കോം കമ്ബനികളായ ജിയോ, എയർടെല്‍, വൊഡാഫോണ്‍ ഐഡിയ (വിഐ) എന്നിവയെ ആണ്. അ‌തിന് കാരണം 4ജി സേവനങ്ങള്‍ കാര്യമായി അ‌വതരിപ്പിക്കാൻ ബിഎസ്‌എൻഎല്ലിന് കഴിഞ്ഞിട്ടില്ല എന്നതായിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഒരു വീഡിയോയിലൂടെ സൂപ്പർഫാസ്റ്റ് കണക്റ്റിവിറ്റി ആസ്വദിക്കാൻ തയാറെടുക്കാൻ ബിഎസ്‌എൻഎല്‍ ഇന്ത്യയിലെ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. ബിഎസ്‌എൻഎല്‍ നെറ്റ്വർക്ക് ഉപയോഗിച്ച്‌ വീഡിയോ കോള്‍ നടത്തുന്ന ഒരാളെയും വീഡിയോയില്‍ കാണാം. ബിഎസ്‌എൻഎല്ലിന്റെ ദേശീയ ട്വിറ്റർ അ‌ക്കൗണ്ടിലും കേരളം അ‌ടക്കമുള്ള വിവിധ ടെലിക്കോം സർക്കിളുകളുടെ ട്വിറ്റർ അ‌ക്കൗണ്ടുകളിലും ഈ വീഡിയോ കാണാം.
ഇഴഞ്ഞിഴഞ്ഞും വട്ടം കറങ്ങിയുമൊക്കെ നിന്നിരുന്ന കാലത്തില്‍ നിന്ന് സൂപ്പർഫാസ്റ്റ് കണക്ടിവിറ്റിയോടെ കുതിക്കാൻ ബിഎസ്‌എൻഎല്‍ നെറ്റ്വർക്ക് സേവനങ്ങള്‍ തയാറെടുക്കുന്നു. അ‌ധികം വൈകാതെ തങ്ങള്‍ 4ജി വ്യാപനം പൂർത്തിയാകുമെന്നും വരിക്കാർ മറ്റ് കമ്ബനികളെ തേടി പോകേണ്ടതില്ല എന്നും ഈ വീഡിയോയിലൂടെ ബിഎസ്‌എൻഎല്‍ പറയാതെ പറയുന്നു.

Post a Comment

Previous Post Next Post