ചക്കരക്കല്ല് (കണ്ണൂർ): കാഞ്ഞിരോട് നെഹർ കോളേജിലെ ഏതാനും വിദ്യാർഥികളുടെ ഓണാഘോഷം അതിരുവിട്ടു. കാറിന്റെ വാതിലിലും മുകളിലും ഇരുന്ന് യാത്ര ചെയ്ത സംഭവത്തില്‍ മൂന്ന് വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
കോളേജിലെ വിദ്യാർഥികള്‍ നടത്തിയ സാഹസികയാത്രയുടെ ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംഭവത്തില്‍ പങ്കാളികളാണ്. വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആർ.ടി.ഒ. തലത്തില്‍ അന്വേഷണം നടത്തി. തുടർന്നാണ് ലൈസൻസ് റദ്ദാക്കല്‍ നടപടിയുണ്ടായത്.
Post a Comment