മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു

കൊല്ലം: മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം സ്വദേശി അരുണ്‍കുമാർ (19) ആണു മരിച്ചത്.
സംഭവത്തില്‍ ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പോലീസില്‍ കീഴടങ്ങി. 

വെള്ളിയാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം. കുറച്ചു ദിവസം മുമ്ബ് പെണ്‍കുട്ടിയെ പിതാവ് ബന്ധുവിന്‍റെ വീട്ടില്‍ ആക്കിയിരുന്നു. അരുണ്‍ ഇവിടെ എത്തി പെണ്‍കുട്ടിയെ കണ്ടെന്ന് ആരോപിച്ച്‌ പെണ്‍കുട്ടിയുടെ അച്ഛനും അരുണും തമ്മില്‍ ഫോണിലൂടെ വാക്കേറ്റം ഉണ്ടായിരുന്നു. 

ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുവീട്ടിലെത്തിയ അരുണും പ്രസാദുമായി സംഘർഷം ഉണ്ടായി. സംഘർഷത്തിനിടെ അരുണിനെ പ്രസാദ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.

പരിക്കേറ്റ അരുണിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നെ കൊല്ലത്തെ സ്വകാര്യ മെഡ‍ിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post