തൃശൂരില്‍ ഇന്ന് പുലികളിറങ്ങും

തൃശൂർ: ഓണാഘോഷത്തിന്‍റെ ഭാഗമായി തൃശൂരില്‍ ഇന്ന് പുലികളി നടക്കും. വൈകിട്ട് അഞ്ചിനാണ് പുലികളിയുടെ ഫ്ലാഗ് ഓഫ്.
പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു.

ഏഴ് ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. 350 ല്‍ ഏറെ പുലികള്‍ ഇത്തവണ പങ്കെടുക്കുന്നുണ്ട്. പുലികളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

രാവിലെ തേക്കിന്‍കാടും സ്വരാജ് റൗണ്ടിലെ വിവിധ മേഖലകളിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ല. ഉച്ച മുതല്‍ സ്വരാജ് റൗണ്ടിലേക്ക് പൂർണമായി വാഹനങ്ങള്‍ നിരോധിക്കും. പുലികളിക്കുള്ള ഒരുക്കങ്ങള്‍എല്ലാം പൂർത്തിയായതായി കോർപ്പറേഷനും പോലീസും അറിയിച്ചു.

Post a Comment

Previous Post Next Post