മലയാളികളുടെ പ്രിയ നടി കവിയൂർ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട 'അമ്മ' യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ.
കവിയൂർ പൊന്നമ്മയുടെ ജീവിതരേഖ
പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത്. കുട്ടിക്കാലം പൊൻകുന്നത്തായിരുന്നു. പിന്നീട് എൽപിആർ വർമ്മയുടേ കീഴിൽ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി എത്തി. പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി.
തിരശീലയിലെ മോഹൻലാലിന്റെ 'അമ്മ'
മലയാള സിനിമയിലെ ഏറ്റവും മികച്ച അമ്മ-മകൻ കോമ്പിനേഷനുകളിൽ ഒന്നായിരുന്നു കവിയൂർ പൊന്നമ്മ - മോഹൻലാൽ കോമ്പിനേഷൻ. എക്കാലത്തെയും ഹിറ്റ് ചിത്രം കിരീടം അടക്കം നിരവധി ചിത്രങ്ങളിലാണ് ഇരുവരും അമ്മയും മകനുമായി എത്തിയത്. പല അഭിമുഖങ്ങളിലും ഈ സ്നേഹബന്ധം പൊന്നമ്മയും ലാലും പറഞ്ഞിട്ടുണ്ട്. ലാലുവെന്നായിരുന്നു പൊന്നമ്മ ലാലിനെ വിളിച്ചിരുന്നത്. സ്വന്തം അമ്മയെ പോലെ തന്നെയാണ് പൊന്നമ്മയെന്ന് ലാലും പറഞ്ഞിട്ടുണ്ട്.
കവിയൂർ പൊന്നമ്മ: ചലച്ചിത്രരംഗം
1962ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ആണ് ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ എത്തുന്നത്. രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ സുന്ദരിയായ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മയായിരുന്നു. വേഷം കെട്ടി വരാൻ ആവശ്യപ്പെട്ടു. വന്നു. അത്രമാത്രമായിരുന്നു ആ അഭിനയം. തൊമ്മന്റെ മക്കൾ (1965) എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്.
Post a Comment