കരുവഞ്ചാല്‍: മലയോര ഹൈവേയില്‍ അപകടം തുടർക്കഥയായി മാറുന്പോഴും പരിഹാരത്തിന് നടപടികളില്ല. കരുവഞ്ചാലില്‍ നിന്നും നടുവില്‍ വരെയുള്ള മേഖലയിലാണ് അപകടങ്ങള്‍ പതിവാകുന്നത്.
പാതയിലെ കൊടുംവളവുകളാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. റോഡിനെക്കുറിച്ച് പരിചയമില്ലാത്ത ദൂരദിക്കുകളില്‍ നിന്നെത്തുന്ന ഡ്രൈവർമാരുടെ വാഹനങ്ങളാണ് കൂടുതലായും അപകടത്തില്‍ പെടുന്നത്.
സ്ഥിരം അപകട മേഖലയായ വായാട്ടുപറന്പ് ഹണി ഹൗസിനു മുന്നില്‍ സിഗ്നല്‍ ലൈറ്റുകളുണ്ടെങ്കിലും ഇത് ഏതുസമയവും തകർന്നു വീണേക്കാമെന്ന നിലയിലാണ്. അപകട മേഖലയായ ഇവിടുത്തെ സിഗ്നല്‍ ലൈറ്റ് അറ്റകുറ്റപ്പണി നടത്തി പൂർവ സ്ഥിതിയിലാക്കാത്തതും അപകടങ്ങള്‍ക്ക് വഴി വെക്കുന്നുണ്ട്.
കഴിഞ്ഞദിവസം താവുകുന്ന് വളവില്‍ പത്തടിയോളം താഴ്ചയിലേക്ക് കാർ നിയന്ത്രണം വിട്ട് വീണിരുന്നു. റോഡരികിലെ ക്രാഷ് ബാരിയർ കടന്നാണ് കാർ താഴേക്കു വീണത്. തൊട്ടടുത്ത ദിവസം തന്നെ റോഡിലെ വളവ് പരിചയമില്ലാത്ത ഡ്രൈവർ ഓടിച്ചു വന്ന ലോറിയുടെ നിയന്ത്രണം വിട്ടു. മനോധൈര്യം കൈവിടാതെ ഡ്രൈവർ സമീപത്തെ മതിലില്‍ ഇടിപ്പിച്ച് ലോറി നിർത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്.
ഴിഞ്ഞ മാസം പൂച്ചട്ടികളുമായി വന്ന മിനി ലോറിയും മറിഞ്ഞിരുന്നു. ഏതാനും വർഷം മുന്പ് ആന്ധ്രയില്‍ നിന്ന് പ്ലൈവുഡുമായി വന്ന ലോറി മറിഞ്ഞ് ക്ലീനർ മരിച്ചിരുന്നു. ഇതു കൂടാതെ വലിയ ഭാരലോറികള്‍ വളവ് തിരിഞ്ഞു കിട്ടാതെ കുടുങ്ങിപ്പോകുന്നതും പതിവാണ്.
Post a Comment