ആർക്കും പിടി തരാതെ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് മുന്നേറുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ 7 ദിവസത്തിനിടെ 1720 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.
വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികള്‍.
ഇന്നത്തെ വില
പവന് 56,480 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഇത് നിലവില്‍ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയരമാണ്. എന്നാല്‍ ഇന്ന് വില മുകളിലേക്ക് ഉയർന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വില കൂടിയത്. അതോടെ ഒരു പവൻ സ്വർണ്ണത്തിന് 56,480 രൂപയും, ഗ്രാമിന് 7,060 രൂപയുമായി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ പുതിയ സർവ്വകാല ഉയരത്തിലേക്കാണ് സ്വർണവില ഇന്ന് കുതിച്ചത്.
1 പവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്ബോള്‍ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാർക്കിംങ് നിരക്കുകള്‍ തുടങ്ങിയ കൂടി നല്‍കണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്ബോള്‍ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,000 രൂപ നല്‍കേണ്ടി വരും.
ആഗോള സ്വർണ്ണവില
വെള്ളിയാഴ്ച്ച രാവിലെ, രാജ്യാന്തര സ്വർണ്ണ വ്യാപാരം ഫ്ലാറ്റ് നിലവാരത്തിലാണ്. ട്രോയ് ഔണ്‍സിന് 1.10 ഡോളർ (0.04%) താഴ്ന്ന് 2,671.53 ഡോളർ എന്നതാണ് നിരക്ക്.
Post a Comment