അമീബിക് മസ്തിഷ്ക ജ്വരം; കാസർകോട് സ്വദേശി മരിച്ചു

അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടിയിലെ പി.കുമാരൻ നായരുടെ മകൻ എം.മണികണ്ഠൻ(38) ആണു മരിച്ചത്. മുംബൈയിൽ സഹോദരൻ ശശിധരനൊപ്പം കടയിൽ ജോലിചെയ്തിരുന്ന മണികണ്ഠൻ പനി ബാധിച്ചാണു നാട്ടിലെത്തിയത്. കണ്ണൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്.

Post a Comment

Previous Post Next Post