സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; തിങ്കളാഴ്ച ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ട് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നല്‍കിയിട്ടുള്ളത്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

ബംഗാള്‍ ഉള്‍കടലിനു മുകളിലായി രണ്ട് ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ന്യൂനമർദമായി മാറാൻ സാധ്യതയുള്ളതിനാലാണ് കേരളത്തില്‍ വീണ്ടും മഴ ശക്തിയാർജിക്കുന്നത്.

Post a Comment

Previous Post Next Post