ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തില്‍ നാളെ മാഹിയിൽ ഹര്‍ത്താല്‍ നടത്തും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹർത്താൽ. പുതുച്ചേരി സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതിനെതിരെയും വകുപ്പിനെ സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരെയുമാണ് പ്രതിഷേധം. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സംയുക്ത യോഗം തീരുമാനിച്ചു. ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനവും നടത്തും.
Post a Comment