കണ്ണൂര്: ജില്ലയില് ഉത്രാടദിനം വരെ സപ്ലൈകോ നടത്തിയ ഓണച്ചന്തകളില് വമ്ബിച്ച വിറ്റുവരവ്. ജില്ലാ ഫെയറുകളിലും മണ്ഡലം ഫയറുകളിലും ഔട്ട് ലെറ്റുകളിലും കൂടി സെപ്റ്റംബര് ഒന്നു മുതല് 14 വരെ 929,95,800 രൂപയുടെ വിറ്റുവരവാണ് സപ്ലൈകോക്ക് ജില്ലയില് ഉണ്ടായത്.
സപ്ലൈകോ കണ്ണൂര് താലൂക്ക് കോണ്ഫറന്സ് ഹാളില് ഒരുക്കിയ ജില്ലാ ഫെയറില് മാത്രം 39,35,090 രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.
ജില്ലാ ഫെയറുകളില് സംസ്ഥാനത്ത് തന്നെ നാലാം സ്ഥാനം വിറ്റുവരവില് നേടാന് കണ്ണൂരിനായി. സപ്ലൈകോ കണ്ണൂര് ഡിപ്പോയ്ക്ക് കീഴില് അഴീക്കോട് മണ്ഡലം ഓണം ഫെയറില് 6,09,479 രൂപയുടെ വിറ്റുവരവും ധര്മ്മടം മണ്ഡലം ഓണം ഫെയറില് 12,27,551 രൂപ, കല്ല്യാശ്ശേരി മണ്ഡലം ഓണം ഫെയറില് 7,98,794 രൂപ, കണ്ണൂര് മണ്ഡലം ഓണം ഫെയറില് 17,87,408 രൂപ എന്നിങ്ങനെയുമാണ് വിറ്റുവരവ് ലഭിച്ചത്. കണ്ണൂര് ഡിപ്പോയ്ക്ക് കീഴില് നടന്ന ജില്ലാ ഫെയറിലും മണ്ഡലം ഫെയറുകളിലും ഔട്ട്ലെറ്റുകളിലും കൂടി ആകെ 2,59,80,791 രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.
തലശ്ശേരി ഡിപ്പോയ്ക്ക് കീഴില് ഹൈപ്പര് മാര്ക്കറ്റില് നടന്ന തലശ്ശേരി മണ്ഡലം ഓണം ഫെയറില് 31,45,322 രൂപയുടെ വിറ്റുവരവും ഇരിട്ടിയില് നടന്ന പേരാവൂര് മണ്ഡലം ഓണം ഫെയറില് 15,74,399 രൂപ, മട്ടന്നൂര് മണ്ഡലം ഓണം ഫെയറില് 19,20,194 രൂപ, കൂത്തുപറമ്ബ് മണ്ഡലം ഓണം ഫെയറില് 28,66,055 രൂപ എന്നിങ്ങനെയാണ് വിറ്റുവരവ് ഉണ്ടായത്.
തലശ്ശേരി ഡിപ്പോയ്ക്ക് കീഴിലുള്ള മണ്ഡലം ഫെയറുകളിലും ഔട്ട്ലെറ്റുകളിലും കൂടി ആകെ 369,77,876 രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.
സപ്ലൈകോ തളിപ്പറമ്ബ് ഡിപ്പോയ്ക്ക് കീഴിലെ പയ്ന്നൂര് മണ്ഡലം ഓണം ഫെയയറില് 12,34,929 രൂപയുടെ വിറ്റു വരവും തളിപ്പറമ്ബ് മണ്ഡലം ഓണം ഫെയറില് 17,83,814 രൂപ, ശ്രീകണ്ഠാപുരത്ത് നടന്ന ഇരിക്കൂര് മണ്ഡലം ഓണം ഫെയറില് 11,61,906 രൂപ എന്നിങ്ങനയുമായിരുന്നു വിറ്റുവരവ്.
തളിപ്പറമ്ബ് ഡിപ്പോയ്ക്ക് കീഴിലുള്ള മണ്ഡലം ഫെയറുകളിലും ഔട്ട്ലെറ്റുകളിലും കൂടി ആകെ 300,37,133 രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.
Post a Comment