ഓട്ടോറിക്ഷകള്‍ക്ക് 4 തരം പെര്‍മിറ്റ്; ഇനി മുതല്‍ ജില്ലയില്‍ മാത്രമല്ല, കേരളം മുഴുവൻ ഓടാം

തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേറ്റ്, സിറ്റി, ഇന്റർ ഡിസ്ട്രിക്‌ട് എന്നിങ്ങനെ നാലു തരം പെർമിറ്റുകള്‍ നല്‍കുന്ന കാര്യം ഗതാഗത വകുപ്പിന്റെ പരിഗണനയില്‍.

അടുത്ത ട്രാൻസ്പോ‌ട്ട് അതോറിട്ടി യോഗത്തില്‍ ഇതില്‍ അന്തിമ തീരുമാനമാകും.ഓരോ പെർമിറ്റിനും വെവ്വേറെ നിറം നല്‍കും.

സ്റ്റേറ്റ് പെർമിറ്റ് നല്‍കുന്നതിനെ എതിർത്ത സി.ഐ.ടി.യു സംസ്ഥാന നേതൃത്വം എതിർപ്പില്‍ നിന്നു പിൻവാങ്ങിയിട്ടുണ്ട്. പെർമിറ്റ് അനുവദിക്കുന്നതില്‍ അവർ മന്ത്രി ഗണേശ്‌കുമാറുമായി നടത്തിയ ചർച്ചയില്‍ മുന്നോട്ടു വച്ച ആശയങ്ങള്‍ കൂടി പരിഗണിച്ചിരുന്നു.

സംസ്ഥാന പെർമിറ്റ് അനുവദിക്കുന്നതിന്റെ ഭാഗമായി നികുതി വർദ്ധിപ്പിക്കരുതെന്നതായിരുന്നു കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ്‌ മോട്ടോർ വർക്കേഴ്സ് ഫെഡറേഷന്റെ (സി.ഐ.ടി.യു)ആവശ്യങ്ങളിലൊന്ന്. സ്റ്റേറ്റ് പെർമിറ്റ് ആവശ്യക്കാർക്ക് മാത്രം നല്‍കണം. സ്റ്റേറ്റ് പെർമിറ്റിന് താത്പര്യമില്ലാത്തവർക്ക് സ്വന്തം ജില്ലയോട്‌ ചേർന്നുള്ള ജില്ലയില്‍ പൂർണമായി സഞ്ചരിക്കാൻ അനുമതി നല്‍കണം. നിലവില്‍ അയല്‍ ജില്ലയില്‍ 20 കിലോമീറ്റർ മാത്രമേ ഓടാൻ അനുമതിയുള്ളൂ.

Post a Comment

Previous Post Next Post