ലോകത്തെ ആജാനുബാഹുവായ ബോഡിബില്‍ഡര്‍ 36ാം വയസില്‍ മരിച്ചു;കഴിച്ചിരുന്നത് 2.5 കിലോബീഫും 108കഷണം സുഷിയും


ലോകത്തെ ഏറ്റവും ആജാനുബാഹുവായ ബോഡി ബില്‍ഡർ എന്നറിയപ്പെടുന്ന ഇലിയ ഗോലം യെഫിംചിക് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു യെഫിംചിക്കിന്റെ പ്രായം.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് സെപ്റ്റംബർ ആറിന് ആശുപത്രിയില്‍ പ്രവേശിച്ച യെഫിംചിക് കോമയിലായിരുന്നു. സെപ്റ്റംബർ 11 നായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകള്‍.
ഹൃദയാഘാതമുണ്ടായതോടെ ആംബുലൻസ് എത്തുന്നതുവരെ ഭാര്യ അന്ന സിപിആർ തുടർന്നതായി ഡെയ്ലി മെയിലിന്റെ റിപ്പോർട്ടില്‍ പറയുന്നു. ഹെലികോപ്ടറിലാണ് യെഫിംചിക്കിനെ ആശുപത്രിയിലെത്തിച്ചത്. ഭർത്താവിന്റെ അരികത്ത് അദ്ദേഹത്തിന്റെ ഹൃദയം വീണ്ടും മിടിച്ചുതുടങ്ങാൻ കാത്തിരുന്നതായും എന്നാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടർ അറിയിച്ചതായും അന്ന പറഞ്ഞു. അനുശോചനമറിയിച്ചവർക്കും ഒപ്പം നില്‍ക്കുന്നവർക്കും അന്ന നന്ദിയും അറിയിച്ചു.
പ്രൊഫഷണല്‍ ഇവന്റുകളില്‍ പങ്കെടുത്തിട്ടില്ലെങ്കിലും സാമൂഹികമാധ്്യമങ്ങളില്‍ നിരവധി പേർ യെഫിംചിക്കിനുണ്ടായിരുന്നു. സാധാരണമനുഷ്യന് സാധ്യമാകുന്നതിനപ്പുറമുള്ള യെഫിംചിക്കിന്റെ 'ശാരീരികപരീക്ഷണങ്ങളുടെ' വീഡിയോകള്‍ ആരാധകരെ ത്രസിപ്പിച്ചിരുന്നു. 'ദ മ്യൂട്ടന്റ്' (The Mutant) എന്നായിരുന്നു യെഫിംചിക് അറിയപ്പെട്ടിരുന്നത്.

Post a Comment

Previous Post Next Post