സെപ്റ്റംബര്‍ 27ന് നിയുക്തി തൊഴില്‍ മേള


കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെപ്റ്റംബർ 27ന് നിയുക്തി തൊഴില്‍ മേള ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫറൻസ് ഹാളില്‍ സംഘടിപ്പിക്കും.
മേളയുടെ ഉദ്ഘാടനം രാവിലെ ഒമ്ബത് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവ്വഹിക്കും. കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിക്കും. മേളയില്‍ ഐ ടി, എഞ്ചിനീയറിംഗ്, ഓട്ടോമൊബൈല്‍, മാനേജ്മെന്റ്, ധനകാര്യം മറ്റ് സേവന മേഖലകളില്‍ നിന്ന് 500ലേറെ ഒഴിവുകളുമായി 20 ലേറെ പ്രമുഖ തൊഴില്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും. എസ് എസ് എല്‍ സി മുതല്‍ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്ക് പങ്കെടുക്കാം. ബംഗളൂരു ആസ്ഥാനമായ സ്ഥാപനത്തില്‍ മാത്രം 60 ഒഴിവുകളുണ്ട്.

യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് ബയോഡാറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികള്‍ക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

തൊഴില്‍ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകള്‍ നിരന്തരം ലഭിക്കുവാനായി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്ബറിലേക്ക് വാട്ട്സാപ്പില്‍ മെസേജ് അയക്കുകയോ ചെയ്യുക.

Post a Comment

Previous Post Next Post