ജിമ്മില്‍ വ്യായാമം ചെയ്യവെ കുഴഞ്ഞുവീണു; 24-കാരിക്ക് ദാരുണാന്ത്യം


കൊച്ചി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കൊച്ചിയില്‍ യുവതി കുഴഞ്ഞുവീണു മരിച്ചു. കൊച്ചി എളമക്കരയിലാണ് സംഭവം.
ആര്‍എംവി റോഡ് ചിറക്കപ്പറമ്ബില്‍ ശാരദ നിവാസില്‍ വി.എസ്. രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് മരിച്ചത്. 24 വയസായിരുന്നു. ട്രേഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയനാട് സ്വദേശിയാണ് അരുന്ധതി. എട്ട് മാസം മുമ്ബാണ് വിവാഹം കഴിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വയനാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകും.

Post a Comment

Previous Post Next Post