പുതിയ സുരക്ഷ നടപടിയുമായി ഇന്‍സ്റ്റഗ്രാം; 18 വയസില്‍ താഴെയുള്ളവര്‍ക്കായി ടീന്‍ ഇന്‍സ്റ്റ! അറിയാം...

18 വയസില്‍ താഴെയുള്ളവര്‍ക്കായി ടീന്‍ ഇന്‍സ്റ്റ അവതരിപ്പിച്ച്‌ ഇന്‍സ്റ്റ മേധാവി ആദം മൊസേരി. പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളെ ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പുതിയ സുരക്ഷ നടപടി എന്ന രീതിയിലാണ് ടീന്‍ ഇന്‍സ്റ്റ അവതരിപ്പിക്കുന്നത്.
ഇന്‍സ്റ്റ മേധാവി ആദം മൊസേരി തന്നെയാണ് ഇതുസംബന്ധിച്ച വിവരം പങ്കുവച്ചത്.
ഇതുപ്രകാരം ഇനിമുതല്‍ 18 വയസില്‍ താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ടീന്‍ അക്കൗണ്ട് സെറ്റിങ്‌സിലേക്ക് മാറും. 13 മുതല്‍ 17 വയസ് വരെ പ്രായമുള്ള ഉപയോക്താക്കളെ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക ആരോഗ്യ വെല്ലുവിളികളില്‍ നിന്ന് സംരക്ഷിക്കാനാണ് ടീന്‍ അക്കൗണ്ടുകള്‍ വരുന്നതെന്നാണ് ആദം മൊസേരി പറഞ്ഞുവയ്ക്കുന്നത്. ടീന്‍ അക്കൗണ്ടുകള്‍ മാതാപിതാക്കളുടെ ഏറ്റവും വലിയ ആശങ്കകളെ അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതാണ്.

Post a Comment

Previous Post Next Post