വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ കൂട്ടിവെച്ച ചില്ലറയുമായി ഐദിനും എത്തി

വയനാട്ടിലെ ദുരിതബാധിതർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകുന്ന ഒരു കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഐദിൻ ആണ് തന്റെ കൂട്ടിവെച്ച ചില്ലറയുമായി വയനാട് ജനതക്കായി ഈരാറ്റുപേട്ടയിലെ കളക്ഷൻ സെന്ററിൽ എത്തിയത്. 'നമ്മൾ മലയാളികളാണ്, ഇതും നമ്മൾ അതിജീവിക്കും' എന്ന് പറഞ്ഞ് നിരവധിപേരാണ് ഐദിന്റെ ചിത്രത്തിന് താഴെ അഭിപ്രായം രേഖപ്പെടുത്തിയത്.

Post a Comment

Previous Post Next Post