കഞ്ചാവ് വലിച്ച കേസ് നില നില്‍ക്കണമെങ്കില്‍ മണം മാത്രം പോരാ തെളിവും വേണമെന്ന് ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കി ഹൈക്കോടതി.
പാലക്കാട് സ്വദേശിയായ 22 കാരന്റെ പേരില്‍ കഴിഞ്ഞ വർഷം ജനുവരിയിയില്‍ മലമ്ബുഴ പൊലീസ് എടുത്ത കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഇക്കാര്യം വ്യക്തമാക്കിത്.
മലമ്ബുഴ ഡാമിലിരുന്ന് പുകവലിക്കുകയായിരുന്ന യുവാവ് പൊലീസ് വരുന്നത് കണ്ട് സിഗരറ്റ് ഡാമിലേക്കെറുയുകയും സമീപമെത്തിയ പൊലീസ് യുവാവിന്റെ ശ്വാസത്തിന് കഞ്ചാവിന്റെ മണമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. പിന്നീട് എൻ.ഡി.പി.എസ് ആക്‌ട് പ്രകാരം കേസും രജിസ്റ്റർ ചെയ്തു. ഈ കേസ് റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയില്‍ ഹർജി നല്‍കുകയായിരുന്നു.
ശ്വാസത്തിന് കഞ്ചാവിന്റെ മണം ഉണ്ടെന്നെ പേരില്‍ കേസ് രജിസ്റ്റർ ചെയ്യാനാകില്ലെന്നായിരുന്നു യുവാവിനൻ്റെ വാദം. കേസെടുക്കുന്നതിനാവശ്യമായ തെളിവില്ലെന്നും കഞ്ചാവിൻ്റെ മണം ഉള്ളതിൻ്റെ പേരല്‍ മാത്രം കേസെടുക്കാൻ കഴിയില്ലെന്നും കോടിതി ചൂണ്ടിക്കാട്ടി. ശ്വാസത്തിലെ ലഹരിയുടെ മണത്തെ സംശയിക്കാമെങ്കിലും കേസെടുക്കാനുള്ള തെളിവായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു. മണം തിരിച്ചറിയുന്നത് അന്തിമമായി കാണാനാകില്ലെന്നും ഇക്കാര്യത്തില്‍ പലർക്കും ഭിന്നമായ കഴിവാണെന്നും കോടതി അഭിപ്രായപ്പെട്ടു. യുവാവിനെതിരയ കേസ് കോടതി നടപടികളുടെ ദുരുപയോഗമാണെന്നു കോടതി വ്യക്തമാക്കി.
Post a Comment