വയനാട്ടില്‍ രക്ഷാദൗത്യം തുടരും; വാടക വീടുകളും ടൗണ്‍ഷിപ്പിനുള്ള സ്ഥലവും കണ്ടെത്താൻ മന്ത്രിസഭാ നിര്‍ദേശം


തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ രക്ഷാപ്രവർത്തനം തുടരാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.
തിരുവനന്തപുരത്തുനിന്ന് മുഖ്യമന്ത്രിയയും വയനാട്ടിലും മറ്റിടങ്ങളിലുമുള്ള മന്ത്രിമാരും ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.

വീട് നഷ്ടമായവർക്ക് ആദ്യഘട്ടമെന്ന നിലയില്‍ വാടകവീട് കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള നടപടി ത്വരിതപ്പെടുത്താൻ മന്ത്രിസഭ ഉപസമിതിക്ക് നിർദേശം നല്‍കി. സർക്കാരിന്റെ നേതൃത്വത്തില്‍ നിർമിക്കുന്ന ടൗണ്‍ഷിപ്പിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടി വേഗത്തിലാക്കാൻ ജില്ലാഭരണകൂടത്തോടും നിർദേശിച്ചു.

മന്ത്രിസഭാ ഉപസമിതി നല്‍കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടർനടപടികള്‍ സ്വീകരിക്കും. തിരച്ചില്‍ തുടരുന്നത് സംബന്ധിച്ച്‌ സൈന്യത്തിന്റെ അഭിപ്രായവും തേടും.

Post a Comment

Previous Post Next Post