വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരന്തബാധിതർക്ക് കൈത്താങ്ങായി കേരള ബാങ്ക്. ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും കേരള ബാങ്ക് എഴുതിത്തള്ളും. കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. ഉരുൾപ്പൊട്ടലിൽ ദുരിതം അനുഭവിക്കന്നവർക്ക് ഏറെ ആശ്വാസം പകരുന്നതാണ് കേരള ബാങ്കിന്റെ പ്രഖ്യാപനം.
ഉരുൾപൊട്ടൽ: ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്
Alakode News
0
Post a Comment