ഇരിക്കൂര്‍ മണ്ഡലത്തില്‍ പുതിയ ബസ് റൂട്ട്: ജനകീയ സദസ്സില്‍ നിവേദന പ്രവാഹം

ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജകമണ്ഡലത്തില്‍ പുതിയ ബസ് റൂട്ട് അനുവദിക്കുന്നതിന് ശ്രീകണ്ഠപുരത് സംഘടിപ്പിച്ച ജനകീയ സദസ്സില്‍ ജനങ്ങളുടെ നിവേദന പ്രവാഹം.


കേരള മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തില്‍ ഇരിക്കുർ എം എല്‍ എ അഡ്വ. സജീവ് ജോസഫ് വിളിച്ചു ചേർത്ത ജനസദസിലാണ് ബസുകള്‍ക്കായി മുറവിളീ ഉയർന്നത്. മണ്ഡലത്തില്‍ യാത്രാക്ലേശം അനുഭവിക്കുന്ന മേഖലകളിലേക്ക് പുതിയ ബസ് റൂട്ടുകള്‍ രൂപീകരിക്കുന്നതിനാണ് ജനകീയ സദസ്സ് നടത്തിയത്. 

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആശയമാണ് ജനസദസും പുതിയ ബസ് റൂട്ടുകളും. ഗ്രാമീണ മേഖലകളിലേക്ക് ബസ് റൂട്ട് അനുവദിക്കാത്തതിനാലും, നിലവിലുള്ള റൂട്ടില്‍ കൃത്യമായി ബസ് സർവ്വീസ് നടത്തതും യോഗത്തില്‍ വിമർശിക്കപ്പെട്ടു. കെ എസ് ആർ ടി സി സർവീസുകള്‍ വ്യാപകമായി വെട്ടിക്കുറച്ചതിനെയും ജനപ്രതിനിധികള്‍ ചോദ്യം ചെയ്തു. ജനകീയ സദസ്സ് ശ്രീകണ്ഠാപുരം നഗരസഭ ഹാളില്‍ സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യാത്രാ പ്രശ്നം പരിഹരിക്കാൻ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് എം എല്‍ എ യോഗത്തില്‍ അറിയിച്ചു. ഗതാഗത മന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം ശ്കതമായി ഉന്നയിച്ചെന്നും മന്ത്രിയുടെ പുതിയ ആശയം മലയോരത്തിനു ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. 

ജനകീയ സദസ്സില്‍ നിരവധി പരാതികളും നിർദ്ദേശങ്ങളും ലഭിച്ചു. ജോയിന്റ് ആർ.ടി.ഒ സി. പത്മകുമാർ, ഡി.ടി.ഒ വി സി മനോജ്കുമാർ നഗര സഭ ചെയർപേഴ്സണ്‍ കെ.വി.ഫിലോമിന, പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.പി മോഹനൻ, ബേബി ഓടംപള്ളില്‍, ജോജി കന്നിക്കാട്ട്, കെ എസ് ചന്ദ്രശേഖരൻ, മിനി ഷൈബി, ടി.പി ഫാത്തിമ എൻ പി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും നാട്ടുകാരും ബസുകള്‍ക്കായി നിവേദനങ്ങള്‍ സമർപ്പിക്കാൻ എത്തിയിരുന്നു.

Post a Comment

Previous Post Next Post