അർജുനായുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും

ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട മലയാളി അര്‍ജുനായുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും. ഗംഗാവലി നദിയിലെ അടിയൊഴുക്ക് കുറഞ്ഞ പശ്ചാത്തലത്തിലാണ് നാളെ തെരച്ചിൽ പുനരാരംഭിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നത്. അടിയൊഴുക്കിനെ തുടർന്ന് തെരച്ചിൽ നിര്‍ത്തിവച്ചിരുന്നു. ലോറി ഉണ്ടെന്ന് കരുതുന്ന ഭാഗത്താകും നാളെ തെരച്ചിൽ പുനരാരംഭിക്കുക. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയും സംഘവും നാളെ പുഴയിലിറങ്ങും.

Post a Comment

Previous Post Next Post