ആലക്കോട് എല്‍ഡിഎഫിന്‍റെ ശവമഞ്ച സമരം

ആലക്കോട്: തിമിരി പൊതുശ്‌മശാനത്തിന്‍റെ നവീകരണ പ്രവൃത്തി പൂർത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫിന്‍റെ ആഭിമുഖ്യത്തില്‍ ആലക്കോട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതീകാത്മകമായി ശവമഞ്ചം സ്ഥാപിച്ചാണ് സമരം നടന്നത്.

സിപിഎം ജില്ലാ കമ്മിറ്റിയംഗം എം. കരുണാകരൻ ഉദ്ഘാടനം ചെയ്‌തു. ജെയ്മി ജോർജ് അധ്യക്ഷത വഹിച്ചു. കെ.പി. സാബു, എം.എസ്. മിനി, എം.കെ. പ്രദീപൻ, കെ. രാമചന്ദ്രൻ, ഡെന്നീസ് വാഴപ്പള്ളില്‍, പി.വി. ബാബുരാജ് എന്നിവർ പ്രസംഗിച്ചു. ആലക്കോട് എസ്‌ഐ എം.പി. ഷാജിയുടെ നേതൃത്വത്തില്‍ പോലീസ് മാർച്ച്‌ തടഞ്ഞു. 

അതേസമയം തിമിരി വൈദ്യുത ശ്മശാനവുമായി ബന്ധപ്പെട്ടുള്ള എല്‍ഡിഎഫ് സമരം അപഹാസ്യമെന്ന് ആലക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ജോജി കന്നിക്കാട്ട്. ആലക്കോട് പഞ്ചായത്ത് ഭരണസമിതി 2016ല്‍ തിമിരി വൈദ്യുത ശ്മശാനത്തിനു വേണ്ടി സില്‍ക്ക് അക്രഡിറ്റഡ് ഏജൻസി 72 ലക്ഷം രൂപ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയതാണ്. 

എന്നാല്‍, ഇതിനാവശ്യമായ തുക നീക്കിവയ്ക്കാൻ ആ വർഷം സാധിക്കാത്തതിനാല്‍ 2021ല്‍ പഞ്ചായത്തിന്‍റെ 16 ലക്ഷവും, ജില്ലാ പഞ്ചായത്തിന്‍റെ 16 ലക്ഷവും ഉപയോഗിച്ച്‌ പുകക്കുഴലും, ഷെഡും, ടെർമിനലും പൂർത്തീകരിച്ചതാണ്. 2022ല്‍ വീണ്ടും പഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കി ഇന്‍റർലോക്ക്, ചുറ്റുമതില്‍, കുഴല്‍ക്കിണർ എന്നിവയുടെ നിർമാണവും നടത്തി. തുടർന്നുള്ള വർഷങ്ങളിലും രണ്ടു തവണകളിലായി 4.2 ലക്ഷം ഉപയോഗിച്ച്‌ ഗ്യാസ് സിലിണ്ടറുകള്‍, പ്ലംബിംഗ്, വയറിംഗ് എന്നിവയുടെ നിർമാണവും നടത്തി. എന്നാല്‍, കഴിഞ്ഞ ആറുമാസമായി ജില്ലാ പഞ്ചായത്ത് ടിഎസ് നല്കാത്തതിനാല്‍ ടെൻഡർ നടപടി ചെയ്യാൻ സാധിച്ചില്ല

Post a Comment

Previous Post Next Post