ഓണവിപണി ലക്ഷ്യമിട്ട് പച്ച ഏത്തയ്ക്കാവില കുതിക്കുന്നു

ഇടുക്കി: ഓണക്കാലം അടുത്തതോടെ വിപണിയില്‍ ഏത്തയ്ക്കാവില ഉയരുന്നു.

ഇപ്പോള്‍ വില കിലോയ്ക്ക് 60 രൂപയ്ക്ക് അടുത്തെത്തി.
ഒന്നരമാസം മുമ്ബുവരെ നാല്‍പ്പതിനടുത്ത് മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. ഇടുക്കി, വയനാട് ഉള്‍െപ്പടെയുള്ള മലയോരമേഖലയില്‍ നിരവധി കർഷകരാണ് ഏത്തവാഴകൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്നത്. 

കാട്ടാനയും കാട്ടുപോത്തും ഉള്‍പ്പടെയുള്ളവയുടെ ശല്യവും മഴയും കാരണം ഏക്കറുകണക്കിന് കൃഷി നശിച്ചു. 

ഈ പ്രശ്നങ്ങള്‍ കാരണം പലരും വാഴകൃഷിയില്‍നിന്ന് പിൻവാങ്ങി. ഓണത്തിന് ഒരുമാസം മുൻപ്‌തന്നെ വില ഉയർന്നത് കർഷകർക്ക് ആശ്വാസമാണ്. 

ഇത് മുന്നില്‍ക്കണ്ട് വിളവെടുപ്പ് തുടങ്ങിയിട്ടുമുണ്ട്. ഇനിമുതല്‍ എത്തക്ക ഉപ്പേരിയുടെ ആവശ്യംകൂടും.

Post a Comment

Previous Post Next Post