ഇനി മലബാറിലെ ഏറ്റവും വലിയ മരിയൻ തീർഥാടനകേന്ദ്രം

ചെമ്പേരി : ബസിലിക്കയായി ഉയർത്തിയതോടെ മലബാറിലെ ഏറ്റവും വലിയ മരിയൻ തീർഥാടന കേന്ദ്രമായി ചെമ്പേരി ലൂർദ്മാതാ ദേവാലയം മാറും. മാർപാപ്പയോട് ചേർന്ന് നിൽക്കുന്ന ഇടമാണ് ബസിലിക്ക.
അതുകൊണ്ടുതന്നെ വിശ്വാസികൾക്കിടയിൽ വലിയ സ്ഥാനമുണ്ട്. ചെമ്പേരി ബസിലിക്കയായതോടെ മധ്യസ്ഥയായ ലൂർദ് മാതാവിന്റെ തിരുനാൾ ദിവസം, വിശുദ്ധരായ പത്രോസ്-പൗലോസ് അപ്പോസ്തലന്മാരുടെ തിരുനാൾദിനം, ബസിലിക്കയായി ഉയർത്തപ്പെട്ട വാർഷികദിനം, വിശ്വാസികൾ തിരഞ്ഞെടുക്കുന്ന പ്രത്യേകദിനം എന്നീ ദിവസങ്ങളിൽ ദണ്ഡവിമോചനം അനുവദിക്കും. ലോകത്ത് ആകെയുള്ള നാല് മേജർ ബസിലിക്കയും റോമിലാണ്. സെ.

ഇവ പേപ്പൽ ബസിലിക്ക എന്നും അറിയപ്പെടുന്നു. മറ്റെല്ലാം മൈനർ ബസിക്കയാണ്. 1947-ൽ സ്ഥാപിച്ച ചെമ്പേരി ലൂർദ് മാതാ പള്ളി നിലവിൽ 12 ഇടവകകളുള്ള ഫൊറോനയാണ്.

Post a Comment

Previous Post Next Post