ചെറുപുഴ: ചെറുപുഴ കോഴിച്ചാല്‍ മീന്തുള്ളിയില്‍ കാട്ടുപന്നി കുളത്തില്‍ വീണു. മീന്തുള്ളിയിലെ കണിയാപറമ്ബില്‍ ജോസഫിന്റെ പറമ്ബിലെ കുളത്തിലാണ് കാട്ടുപന്നി വീണത്.
ഇന്നു രാവിലെയാണ് റോഡിനോട് ചേര്‍ന്നുള്ള കുളത്തില്‍ പന്നി വീണുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
സ്ഥലമുടമ ഉള്‍പ്പെടെ മൂന്നു വീട്ടുകാര്‍ കുടിവെള്ളമെടുക്കുന്ന കുളമാണിത്. കുളം മൂടിയിരുന്ന വല തകര്‍ത്താണ് പന്നി കുളത്തിലേക്ക് പതിച്ചത്. വീട്ടുകാര്‍ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്‌സാണ്ടറെ വിവരമറിയിക്കുകയും അദ്ദേഹം വനംവകുപ്പിനെ അറിയിച്ചതനുസരിച്ച് വനംവകുപ്പിന്റെ ഷൂട്ടര്‍ എത്തി പന്നിയെ വെടിവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് വനംവകുപ്പിന്റെ പ്രോട്ടോകോള്‍ അനുസരിച്ച് പന്നിയെ കുഴിച്ചിടുകയായിരുന്നു.
Post a Comment