'സ്കൂളില്‍ വെടിവെപ്പ് നടന്നിട്ടില്ല'; പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് ഡിവൈഎസ്പി

ആലപ്പുഴ: ആലപ്പുഴയിലെ സ്കൂളില്‍ വെടിവെപ്പ് നടന്നു എന്ന വാർത്ത നിഷേധിച്ച്‌ ഡിവൈഎസ്പി.
പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് ഡിവൈഎസ്പി എം ആർ മധു ബാബു പറഞ്ഞു. 

വെടിവെപ്പ് നടന്നിട്ടില്ല. സ്ക്കൂളില്‍ ഉണ്ടായ തർക്കത്തിന്റെ പേരില്‍ ഇടവഴിയില്‍ വെച്ച്‌ അടിപിടി മാത്രമാണ് ഉണ്ടായത്.

എയർ ഗണ്‍ ഉപയോഗിച്ച്‌ അക്രമിക്കുകയാണുണ്ടായത്. വിദ്യാർഥിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് എയർ ഗണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ എയർഗണ്‍ ഉപയോഗിക്കാൻ കഴിയാത്തവിധം തകരാറുവന്നതാണെന്നാണ് പ്രാഥമിക നിഗമനം.

ആലപ്പുഴയില്‍ എയർ ഗണ്ണുമായി വിദ്യാർത്ഥി സ്കൂളിലെത്തി സഹപാഠിയെ മർദ്ദിച്ചെന്ന് വാർത്തകള്‍ പുറത്തുവന്നിരുന്നു. ആലപ്പുഴ നഗരത്തിലുള്ള സ്കൂളിലാണ് സംഭവം നടന്നതെന്ന തരത്തിലാണ് വിവരം പുറത്തുവന്നത്. 

സ്കൂളിലെ അധ്യാപകരാണ് പൊലീസില്‍ പരാതി നല്‍കിയത്. അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സൗത്ത് പൊലീസ് ജുവൈനല്‍ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post