തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളയില്‍ തന്നെ തുടരും. ബസുകള്‍ക്കു പലനിറം വേണ്ടെന്ന് സംസ്ഥാന ഗതാഗത വകുപ്പ് നിർദേശിച്ചു.
ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്കു പ്രത്യേക നിറം നല്‍കാനും ഉത്തരവുണ്ട്. വാഹനത്തിന്റെ മുന്നിലും പിന്നിലും മഞ്ഞനിറം അടിക്കാനാണു നിർദേശം.
ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്കു നല്‍കിയ ഉത്തരവ് ഒക്ടോബർ ഒന്നു മുതല്‍ പ്രാബല്യത്തില്‍വരും. ഇരുചക്ര വാഹനങ്ങള്‍ക്കു നിയമം ബാധകമല്ല.
ടൂറിസ്റ്റ് ബസ് ഓപറേറ്റർമാരുമായും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായും നടത്തിയ ചർച്ചയ്ക്കു ശേഷം നടന്ന യോഗത്തിലാണു തീരുമാനം.
ടൂറിസ്റ്റ് ബസുകളുടെ ബോഡിയിലും ഗ്ലാസിലും സിനിമാ താരങ്ങളുടെ ഉള്‍പ്പെടെയുള്ള ഭീമൻ ചിത്രങ്ങളും എഴുത്തുകളും അനുവദിക്കാനാകില്ലെന്ന് 2019ല്‍ ഒക്ടോബർ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇക്കാര്യം കൂടി പരിണഗിച്ചാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി വെള്ളനിറം തുടരാൻ തീരുമാനിച്ചത്.
Post a Comment