ഒളിമ്ബിക്‌സ് ഹോക്കിയില്‍ ബ്രിട്ടനെ വീഴ്ത്തി ഇന്ത്യൻ ടീം സെമിയില്‍. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.
മലയാളി ഗോള്‍ കീപ്പർ പി ആർ ശ്രീജേഷിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലയായതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരമായിരുന്നു ഇത്. അമിത് രോഹിദാസ് ചുവപ്പ് കാർഡ് കിട്ടി പുറത്തായെങ്കിലും 22-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കോർണറിലൂെടെ ക്യാപ്‌റ്റൻ ഹർമൻപ്രീത് സിങ്ങ് ഇന്ത്യയ്‌ക്ക് ലീഡ് നല്‍കി. 27-ാം മിനുട്ടില്‍ ബ്രിട്ടൻ തിരിച്ചടിക്കുകയും ചെയ്തു. തുടർന്ന് ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താൻ സാധിക്കാത്തത്തോടെയാണ് മത്സരം സമനിലയിലേക്ക് നീങ്ങിയത്.
Post a Comment