മണ്ണിടിച്ചില്‍: കണ്ണൂര്‍, ബംഗളൂരു എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി

ബംഗളൂരു: ഹാസൻ ജില്ലയില്‍ ബല്ലുപേട്ട്-സകലേശ്പുര സ്റ്റേഷനുകള്‍ക്കിടയില്‍ അചങ്കി-ദോഡ്ഡനഗരയില്‍ വെള്ളിയാഴ്ച മണ്ണിടിച്ചിലില്‍പ്പെട്ട പാളം ഗതാഗതയോഗ്യമാക്കാനായില്ല.

മണ്ണുനീക്കി സുരക്ഷയുറപ്പാക്കുന്ന പ്രവൃത്തി തുടരുകയാണെന്ന് ദക്ഷിണ-പശ്ചിമ റെയില്‍വേ അധികൃതർ അറിയിച്ചു. എന്നാല്‍ ഈ പ്രവൃത്തി എപ്പോള്‍ പൂർത്തിയാവും എന്നതില്‍ അനിശ്ചിതത്വം തുടരുന്നു.

കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) കണ്ണൂർ-കെ.എസ്.ആർ. ബംഗളൂരു എക്സ്പ്രസ് (16512) െട്രയിനുകളുടെ ഞായറാഴ്ചയിലേയും തിങ്കളാഴ്ചയിലേയും സർവീസുകള്‍ റദ്ദാക്കി. വെള്ളിയാഴ്ച ഉച്ചക്ക് 12-ഓടെയാണ് പാളത്തില്‍ മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടർന്ന് കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) ജോലാർപേട്ട്, സേലം, ഷൊർണൂർ വഴി തിരിച്ചുവിട്ടിരുന്നു

കഴിഞ്ഞ മാസം 26ന് ഹാസൻ യെഡകുമേരി, കഡഗരവള്ളി മേഖലയില്‍ മണ്ണിടിഞ്ഞ് റദ്ദാക്കിയ 12 ട്രെയിൻ സർവീസുകള്‍ കഴിഞ്ഞ വ്യാഴം,വെള്ളി ദിവസങ്ങളില്‍ പുനരാരംഭിച്ചെങ്കിലും ശനിയാഴ്ച വീണ്ടും മണ്ണിടിയുകയായിരുന്നു. ഇതേത്തുടർന്ന് റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്ത ട്രയിൻ സർവീസുകള്‍ ചൊവ്വാഴ്ചയാണ് പുനഃസ്ഥാപിച്ചത്.

Post a Comment

Previous Post Next Post