തമിഴ് സൂപ്പർ താരം വിക്രം നായനായെത്തുന്ന ചിത്രമാണ് ‘തങ്കലാൻ’. പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.
ചിത്രത്തിന്റെ ആഗോള റിലീസിന് മുന്നോടിയായി കേരളത്തിലെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ചിത്രത്തില്‍ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. തങ്കലാന്റെ കേരളത്തിലെ പ്രൊമോഷൻ പരിപാടികള്‍ വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കുകയും അതിമായി മാറ്റിവച്ചിരുന്ന തുക ശ്രീ ഗോകുലം മൂവീസും ചിത്രത്തിന്റെ നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. പ്രശസ്ത തമിഴ് നടൻ പശുപതിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുഎ സർട്ടിഫിക്കറ്റാണ് തങ്കലാന് ലഭിച്ചത്.
ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം- കിഷോർ കുമാർ, ചിത്രസംയോജനം- സെല്‍വ ആർകെ, കലാസംവിധാനം- എസ്‌എസ് മൂർത്തി, സംഘട്ടനം- സ്റ്റന്നർ സാം, ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ- ശബരി.
Post a Comment