കണ്ണൂർ : റിട്ടയേഡ് ബാങ്ക് ജീവനക്കാരനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ കന്നിക്കളത്തെ പാലത്തുങ്കല്‍ പുരുഷോത്തമനെയാണ് കിടപ്പുമുറിയുടെ തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
66 വയസ്സായിരുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പുരുഷോത്തമൻ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഓട്ടോയില്‍ വീട്ടില്‍ ഭക്ഷണവും മറ്റും കൊണ്ടു കൊടുക്കുകയാണ് പതിവ്. രണ്ടുദിവസമായി വിളിക്കാത്തതിനെതുടർന്ന് ഓട്ടോഡ്രൈവർ വന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിൻറെ വാതില്‍ തുറന്ന നിലയില്‍ ആയിരുന്നു. ചെറുപുഴ സിഐ ടി.പി ദിനേശിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ഹബീബ് റഹ്മാൻ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post a Comment