ഇരിട്ടിയില്‍ ഉമ്മയെയും മകളെയും വെട്ടിക്കൊന്നു

 
ഇരിട്ടി: മുഴക്കുന്ന് പൊലീസ് സ്റ്റഷൻ പരിധിയിലെ വിളക്കോട് തൊണ്ടൻ കുഴിയില്‍ ഉമ്മയും മകളും വെട്ടേറ്റ് മരിച്ചു.
വിളക്കോട് പനച്ചിക്കടവത്ത് സി.കെ. അലീമ (53), മകള്‍ സല്‍മ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സല്‍മയുടെ ഭർത്താവ് ഷാഹുല്‍ ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇവരുടെ മകനെ വെട്ടേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഴക്കുന്ന് പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. 

വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്.

Post a Comment

Previous Post Next Post