ദുരന്ത മേഖലയില്‍ ആറ് മാസത്തേക്ക് വൈദ്യുതി ചാര്‍ജില്ല

തിരുവനന്തപുരം > വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല.

ഇത് സംബന്ധിച്ച്‌ കെഎസ്‌ഇബിക്ക് നിർദ്ദേശം നല്‍കിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.

മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളില്‍ ഉള്‍പ്പെടുന്ന കെഎസ്‌ഇബിയുടെ ചൂരല്‍മല എക്സ്ചേഞ്ച്, ചൂരല്‍മല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്ബ് എന്നീ ട്രാൻസ്ഫോർമറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കളില്‍ നിന്നും അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാനാണ് നിർദ്ദേശം നല്‍കിയത്. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാർജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്.

ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതില്‍ 385 ഓളം വീടുകള്‍ പൂർണ്ണമായും തകർന്നു പോയിട്ടുള്ളതായി കെഎസ്‌ഇബി കണ്ടെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post