ദേശീയ ചലച്ചിത്ര പുരസ്കാരം: നടൻ ഋഷഭ് ഷെട്ടി, നടി നിത്യ മേനോൻ; മികച്ച ചിത്രം ആട്ടം

ഡല്‍ഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ തിളങ്ങി മലയാളം. മികച്ച ചിത്രമായ ആട്ടം മൂന്ന് അവാർഡുകള്‍ നേടി.

ആട്ടത്തിന്‍റെ തിരക്കഥ രചിച്ച ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്ത്. ചിത്രസംയോജനത്തിനുള്ള പുരസ്‌കാരവും ആട്ടത്തിനാണ്.

കന്നഡ നടൻ റിഷഭ് ഷെട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നിത്യ മേനോനും മാനസി പരേഖും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. സൂരജ് ആർ. ബർജാത്യയാണ് മികച്ച സംവിധായകൻ. കന്നഡ ചിത്രം കാന്താരയാണ് മികച്ച ജനപ്രിയ ചിത്രം.

നോണ്‍ ഫീച്ചർ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തെര‍ഞ്ഞെടുത്തു. സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രം. സലില്‍ ചൗധരിയുടെ മകന്‍ സഞ്ജയ് സലീല്‍ ചൗധരിക്കു മലയാള ചിത്രമായ കാഥികനിലെ സംഗീത സംവിധാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

2022ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്.

മറ്റ് പുരസ്കാരങ്ങള്‍

നവാഗത സംവിധായകൻ -പ്രമോദ് കുമാർ - ഫോജ 
സംഘട്ടനസംവിധാനം - അൻബറിവ് (കെജിഎഫ് 2) 
നൃത്തസംവിധാനം - ജാനി, സതീഷ് (തിരുച്ചിദ്രമ്ബലം) 
ഗാനരചന - നൗഷാദ് സാദർ ഖാൻ (ഫൗജ)
സംഗീതസംവിധായകൻ - പ്രീതം (ബ്രഹ്മാസ്ത്ര) 
പശ്ചാത്തല സംഗീതം -എ.ആർ. റഹ്മാൻ (പൊന്നിയിൻ സെല്‍വൻ 1) 
കോസ്റ്റ്യൂം- നിഖില്‍ ജോഷി 
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ) 
സൗണ്ട് ഡിസൈൻ - ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെല്‍വൻ 1) 
ഛായാഗ്രഹണം - രവി വർമൻ (പൊന്നിയിൻ സെല്‍വൻ-1) 
ഗായിക - ബോംബെ ജയശ്രീ (സൗദി വെള്ളക്ക) 
ഗായകൻ - അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര) 
ബാലതാരം-ശ്രീപഥ് (മാളികപ്പുറം) 
സഹനടി - നീന ഗുപ്ത (ഊഞ്ചായി) 
സഹനടൻ- പവൻ രാജ് മല്‍ഹോത്ര (ഫൗജ) 
മികച്ച തെലുങ്ക് ചിത്രം - കാർത്തികേയ 2 
തമിഴ് ചിത്രം- പൊന്നിയിൻ സെല്‍വൻ 
മലയാള ചിത്രം - സൗദി വെള്ളക്ക 
കന്നഡ ചിത്രം - കെജഎഫ് 2 
ഹിന്ദി ചിത്രം - ഗുല്‍മോഹർ

Post a Comment

Previous Post Next Post